നോക്കിയ 6.2 എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി
Monday, October 14, 2019 12:09 AM IST
കൊച്ചി: ട്രിപ്പിള്‍ കാമറയും പ്യുവര്‍ ഡിസ്പ്ലേ സാങ്കേതികവിദ്യയുമുള്ള ആദ്യത്തെ 6 സീരീസ് സ്മാര്‍ട്ട്ഫോണായ നോക്കിയ 6.2 എച്ച്എംഡി ഗ്ലോബല്‍ പുറത്തിറക്കി. നൂതനമായ പ്യുവര്‍ഡിസ്പ്ലേ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന നോക്കിയ 6.2 എവിടെയിരുന്നാലും സമാനതകളില്ലാത്ത മൊബൈല്‍ കാഴ്ചകള്‍ സമ്മാനിക്കുമെന്നാണ് നിർമാതാക്കൾ പറയുന്നത്.
ഒരു സമര്‍പ്പിത പിക്സെല്‍വര്‍ക്ക് വിഷ്വല്‍ പ്രോസസര്‍ ഉപയോഗിച്ച് നോക്കിയ 6.2 വീഡിയോ ഉള്ളടക്കത്തെ തത്സമയം എച്ച്ഡിആര്‍ നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇത് ഒരു ബില്യണ്‍ ഷേഡുകള്‍ വരെ വര്‍ണവും ഉയര്‍ന്ന ദൃശ്യതീവ്രതയും വിപുലീകരിച്ച ചലനാത്മക ശ്രേണിയും നല്‍കും.
ബൊക്കെ ഇഫക്റ്റുകളും സൗന്ദര്യവത്കരണവും ഉള്‍പ്പെടെ ഒന്നിലധികം വിവരസാങ്കേതിക അനുഭവങ്ങള്‍ സംയോജിപ്പിച്ചു പോര്‍ട്രെയിറ്റ് മോഡ് ഉപയോഗിച്ച് ഓരോ ഷോട്ടും മികച്ചതാക്കാന്‍ നോക്കിയ 6.2 സഹായിക്കും. നോക്കിയ.കോം /ഫോണില്‍ നോക്കിയ 6.2 വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 1,500 രൂപയുടെ സമ്മാന കാര്‍ഡ് ലഭിക്കും. ഓഫര്‍ നവംബര്‍ 30 വരെ.
ആമസോണില്‍നിന്ന് നോക്കിയ 6.2 വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 17 വരെ 2,000 രൂപ അധിക എക്സ്ചേഞ്ച് മൂല്യം ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ആമസോണില്‍നിന്ന് വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 17 വരെ 10 ശതമാനം കിഴിവ് ലഭിക്കുമെന്നും കന്പനി അറിയിച്ചു.