വി- ഗാർഡ് ഇൻഡസ്ട്രീസിന് ഫസ്റ്റ് റണ്ണറപ് പുരസ്കാരം
Tuesday, October 15, 2019 12:01 AM IST
കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസിന് ചെന്നൈയിൽ നടന്ന നാഷണൽ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് നെറ്റ്വർക്ക് കോണ്‍ഫറൻസ് -2019ലെ റീ-ഇമാജിനേഴ്സ് മത്സരത്തിൽ ഫസ്റ്റ് റണ്ണറപ് പുരസ്കാരം. കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു സ്ഥാപനം ഈ പുരസ്കാരം നേടുന്നത്.
വി-ഗാർഡ് ടീം അംഗങ്ങളായ ടാലന്റ് അക്വിസിഷൻ ഹെഡ് ജോണ്‍ മാത്യു സെബാസ്റ്റ്യൻ, മാനേജ്മെന്റ് ട്രെയിനി (എച്ച്ആർ) അഞ്ജു സൂസൻ അലക്സ്, ഓഫീസർ (എച്ച്ആർ) ഡയാൻ ടിറ്റോ എന്നിവരാണ് പുരസ്കാരം നേടിയത്. എച്ച്ആർ രംഗത്തെ മികവ് സംബന്ധിച്ച മത്സരം മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഐടിസി ലിമിറ്റഡ് - കോൽക്കത്തയ്ക്കാണ് ഒന്നാംസ്ഥാനം.