കാലഹരണപ്പെട്ട വാറ്റ് നിയമം ഉയർത്തിപ്പിടിച്ച് വ്യാപാരികളെ കൊല്ലാക്കൊല ചെയ്യുന്നുവെന്ന്
Tuesday, October 15, 2019 11:26 PM IST
ആലപ്പുഴ: ജിഎസ്ടി നിയമം നിലവിൽവന്നു വർഷം രണ്ടുകഴിഞ്ഞിട്ടും നിരന്തരമായ നിരവധി മാറ്റങ്ങൾ മൂലം വ്യാപാരികൾ തീരാദുരിതത്തിലാണെന്ന് വ്യാപാരി -വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര.
ജിഎസ്ടി നിയമത്തിലെ അപാകതകൾ പരിഹരിക്കാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ്, കാലഹരണപ്പെട്ട മൂല്യവർധിത നികുതി നിയമത്തിന്റെ പേരിൽ വ്യാപാരികൾക്കു നേരേയുള്ള പീഡനമുറകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്പ്യൂട്ടർ നൽകുന്ന വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ, 2011-12 മുതലുള്ള കണക്കുകൾ വീണ്ട ും സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയയ്ക്കുകയാണ്. ഇപ്പോൾ ലഭിച്ചുവരുന്ന നോട്ടീസുകളിൽനിന്ന്, ഒരു വ്യാപാരിക്കു പറ്റിയ പിഴവെന്താണെന്നോ, പിഴവു വന്നിട്ടുണ്ടെ ങ്കിൽ അത്തരം തുകകളുടെ വിശദവിവരങ്ങൾ എന്താണെന്നോ വ്യാപാരിക്കോ ചാർട്ടേഡ് അക്കൗണ്ടന്റിനോ പോലും കണ്ടെ ത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
മനുഷ്യത്വരഹിതവും സാമാന്യ നീതിക്കു നിരക്കാത്തതുമായ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം. അല്ലെങ്കിൽ സംസ്ഥാന വ്യാപകമായി നികുതി നിഷേധമുൾപ്പെടെയുള്ള ശക്തമായ സമരപരിപാടികളുമായി സംഘടന മുന്നോട്ടു പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു