ആ​​​​ർ​​​​ക്കും വി​​ര​​ല​​മ​​ർ​​ത്തി അ​​​​ണ്‍​ലോ​​​​ക്ക് ചെ​​​​യ്യാം! പി​​​​ഴ​​​​വ് ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​ന്നു സാം​​​​സം​​​​ഗ്
ആ​​​​ർ​​​​ക്കും വി​​ര​​ല​​മ​​ർ​​ത്തി അ​​​​ണ്‍​ലോ​​​​ക്ക് ചെ​​​​യ്യാം! പി​​​​ഴ​​​​വ് ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​ന്നു സാം​​​​സം​​​​ഗ്
Thursday, October 17, 2019 11:58 PM IST
ല​​​ണ്ട​​​ൻ:​ ഗാ​​​​ല​​​​ക്സി എ​​​​സ് 10 സ്മാ​​​​ർ​​​​ട്ഫോ​​​​ണി​​​​ന്‍റെ സോ​​​​ഫ്റ്റ്‌​​വെ​​യ​​ർ ത​​​​ക​​​​രാ​​​​ർ ഉ​​​​ട​​​​ൻ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​ന്നു സാം​​​​സം​​​​ഗ്. അ​​​​ണ്‍​ലോ​​​​ക്ക് ചെ​​​​യ്യാ​​​​നാ​​​​യി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ള്ള ഫിം​​ഗ​​ർ ​​പ്രി​​​​ന്‍റ് കൂ​​​​ടാ​​​​തെ ആ​​​​ർ​​​​ക്കും വി​​​​ര​​​​ല​​​​മ​​​​ർ​​​​ത്തി ഗാ​​​​ല​​​​ക്സി എ​​​​സ് 10 അ​​​​ണ്‍​ലോ​​​​ക്ക് ചെ​​​​യ്യാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ടെ​​​​ന്ന പ​​​​രാ​​​​തി വ്യാ​​​​പ​​​​ക​​​​മാ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണു ക​​​​ന്പ​​​​നി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

സോ​​​​ഫ്റ്റ്‌​​വേ​​ർ അ​​​​പ്ഡേ​​​​ഷ​​​​ൻ ഉ​​​​ട​​​​ൻ ത​​യാ​​​​റാ​​​​കു​​​​മെ​​​​ന്നും ഇ​​​​തി​​​​ലൂ​​​​ടെ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​മെ​​​​ന്നു​​​​മാ​​​​ണ് ക​​​​ന്പ​​​​നി അ​​​​റി​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇം​​​​ഗ്ല​​​​ണ്ടി​​​​ലാ​​​​ണ് ഫോ​​​​ണി​​​​ന്‍റെ ത​​​​ക​​​​രാ​​​​ർ ആ​​​​ദ്യ​​​​മാ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഭ​​​​ർ​​​​ത്താ​​​​വി​​നു ത​​​​ന്‍റെ ഫോ​​​​ണ്‍ വി​​​​ര​​​​ല​​​​മ​​​​ർ​​​​ത്തി അ​​​​ണ്‍​ലോ​​​​ക്ക് ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ​​​​തോ​​​​ടെ ബ്രി​​​​ട്ടീ​​​​ഷ് യു​​​​വ​​​​തി പ​​​​രാ​​​​തി​​​​യു​​​​മാ​​​​യി രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ക​​​യാ​​​​യി​​​​രു​​​​ന്നു. സ്ക്രീ​​​​ൻ ക​​​​വ​​​​ച​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള ഫോ​​​​ണു​​​​ക​​​​ളി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക പ്ര​​​​ശ്നം​​​​മു​​​​ള്ള​​​​തെ​​​​ന്നു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​മു​​​​ണ്ട്.


ഹാ​​​​ക്കിം​​​​ഗ് ഭീ​​​​ഷ​​​​ണി ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ദ​​​​ക്ഷി​​​​ണകൊ​​​​റി​​​​യ​​​​യി​​​​ലെ കാ​​​​കോ ബാ​​​​ങ്ക്, ഗാ​​​​ല​​​​ക്സി എ​​​​സ് 10 ഫോ​​​​ണു​​​​ള്ള ത​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​കാ​​​​രോ​​​​ടു ഫിം​​ഗ​​ർ ​​പ്രി​​ന്‍റ് ലോ​​​​ക്കി​​നു പ​​​​ക​​​​രം ന​​​​ന്പ​​​​ർ ലോ​​​​ക്ക് സം​​​​വി​​​​ധാ​​​​നം പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.