യൂറേക്കാ ഫോബ്സിന്റെ സീറോ ബെൻഡ് വിപണിയിൽ
Friday, October 18, 2019 11:46 PM IST
തൃശൂർ: യുറേക്ക ഫോബ്സ് ഉപയോഗിച്ചു തൂത്തുവാരാൻ ഇനി ഒട്ടും കുനിയേണ്ട. വൈദ്യുതി വയർ വലിച്ചിഴയ്ക്കുകയും വേണ്ട. സീറോ ബെൻഡ് വാക്വം ക്ലീനർ വിപണിയിലിറക്കി. മോപ് എൻ വാക്ക്, വിവിധ ഉപയോഗമുള്ള കോഡ് ഫ്രീ എന്നീ ഇനങ്ങളിലുള്ള വാക്വം ക്ലീനറുകളുണ്ട്.
അനായാസം ഉപയോഗിക്കാവുന്ന വിധത്തിലാണ് സീറോ ബെൻഡ് രൂപകല്പന ചെയ്തിരിക്കുന്നത്. വൃത്തിയാക്കുന്പോൾ കുനിയേണ്ടതില്ലെന്നതാണ് സീറോ ബെൻഡ് ശ്രേണിയുടെ പ്രത്യേകതയെന്നു യുറേക്ക ഫോബ്സ് എംഡിയും സിഇഒയുമായ മാർസിൻ ആർഷ്രോഫ് പറഞ്ഞു.
ഏറ്റവും ചെറിയ അഴുക്കു കണങ്ങളെപ്പോലും നീക്കാൻ കഴിവുള്ള ബോൾട്ട് എഫ്സി റോളറാണ് സീറോ ബെൻഡിൽ ഉള്ളത്. പരവതാനികൾ മുതൽ, മരം, മാർബിൾ പ്രതലങ്ങൾ വരെ അനായാസം വൃത്തിയാക്കാം. ഇരട്ട ടാങ്ക് സംവിധാനം മലിനജലത്തെ ക്ലീനിംഗ് ലായനിയിൽനിന്നു വേർതിരിക്കും. ഏത് ഉപരിതലത്തിലേക്കും സ്മാർട്ട് വാക്വം ക്ലീനർ, സ്റ്റാർട്ട് സംവിധാനം ഉപയോഗിച്ചു മാറ്റാം. കോഡ് ഫ്രീ മുഴുവനായി ചാർജ് ചെയ്താൽ 95 മിനിറ്റ് ബാറ്ററി ലൈഫുണ്ട്.