സിഎസ്ബി ബാങ്ക് ഓഹരിവില്പന 22 മുതൽ
Tuesday, November 19, 2019 11:48 PM IST
തൃശൂർ: തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിന്റെ (പഴയ കാത്തലിക് സിറിയൻ ബാങ്ക്) പ്രാഥമിക ഓഹരി വില്പന(ഐപിഒ) ഈ മാസം 22 മുതൽ 26 വരെ നടക്കും.
ഒരു ഓഹരിക്ക് 193 മുതൽ 195 വരെ രൂപയായിരിക്കും വിലയെന്ന് ഐപിഒ പ്രഖ്യാപിച്ചുകൊണ്ടുള്ള ബാങ്കിന്റെ നോട്ടിഫിക്കേഷനിൽ പറയുന്നു.കുറഞ്ഞത് 75 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം.
നിർദിഷ്ട പ്രാരംഭ ഓഹരി വില്പനയിൽ കന്പനി 24 കോടി രൂപയുടെ പുതിയ മൂലധനം സമാഹരിക്കും. മൊത്തം 410 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ.
ഓഹരിവിലയുടെ 19.3 ഇരട്ടിയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അസ്ബാ ബാങ്ക് വഴിയാണ് ഓഹരിവില്പന. എഫ്ഐഎച്ച് മൗറീഷ്യസ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് പ്രമോട്ടേഴ്സ്.
സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ ബാങ്ക് 817 കോടിയുടെ വരുമാനം നേടി.
നടപ്പുസാന്പത്തികവർഷം ആദ്യപാദത്തിൽ 44.3 കോടി രൂപയാണ് ബാങ്കിന്റെ ലാഭം.