ബെഫി സമ്മേളനം 23 മുതൽ കണ്ണൂരിൽ
Thursday, November 21, 2019 12:08 AM IST
കണ്ണൂർ: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളിൽ കണ്ണൂരിൽ നടക്കും. ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ 23ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.എസ്. അനിലും പത്രസമ്മേളനത്തിൽ അറിയിച്ചു.