സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ
Friday, December 13, 2019 12:01 AM IST
തിരുവനന്തപുരം: വിപണിയിൽ സവാളയുടെ വിലവർധന പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽതുടങ്ങി. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യ മന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിൽ നടന്നു.
കേന്ദ്ര സർക്കാർ ഏജൻസികളിൽനിന്ന് ഇറക്കുമതി ചെയ്തതും ആഭ്യന്തര കമ്പോളത്തിൽനിന്നു വാങ്ങിയതുമായ സവാള വിപണിയിലെത്തിക്കാൻ നടപടി തുടങ്ങി. നാഫെഡ് മുഖേന സംഭരിച്ച 26 ടൺ സവാള ഹോർട്ടികോർപ് വിപണിയിലെത്തിക്കും. കേന്ദ്ര വ്യാപാർ ഭണ്ടാര ഏജൻസിയിൽനിന്നു വാങ്ങിയ സവാള 50 ടൺ അഞ്ചു ദിവസത്തിനുള്ളിൽ സപ്ലൈകോ വിതരണംചെയ്യും.