ടപ്പർ വെയർ ഔട്ട്ലെറ്റ് മലപ്പുറത്ത്
Tuesday, January 21, 2020 11:50 PM IST
കൊച്ചി: അമേരിക്കയിലെ ഓർലാൻഡോ ആസ്ഥാനമായുള്ള കിച്ചണ്‍ കണ്ടെയ്നർ ബ്രാൻഡായ ടപ്പർ വെയറിന്റെ പുതിയ ഔട്ട്ലെറ്റ് മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. പെരിന്തൽമണ്ണയിലെ വാവാസ് മാളിൽ ആരംഭിച്ച ശാഖയിൽ ടപ്പർവെയറിന്റെ എല്ലാ എക്സ്ക്ലൂസീവ് ബ്രാൻഡുകളും ലഭ്യമാണ്. ഇന്ത്യയിലെ 45-ാമത്തെ ടപ്പർവെയർ ഔട്ട്ലെറ്റാണിത്. 500 ചതുരശ്രഅടി വിസ്തീർണം വരുന്ന ഔട്ട്ലെറ്റ് നിഫ്ലയുടെ ഉടമസ്ഥതയിലുള്ള വാവാസ് മാളിന്റെ ഫ്രഞ്ചൈസി സ്ഥാപനം എന്ന നിലയിലാണു പ്രവർത്തനം ആരംഭിച്ചത്.
ഈ മാസം ടപ്പർവെയർ ആദ്യത്ത വെബ് സ്റ്റോറിനും തുടക്കം കുറിക്കും. വർധിച്ചുവരുന്ന ആവശ്യകതയെ മാനിച്ചുകൊണ്ടാണ് മലപ്പുറത്തും ഔട്ട്ലെറ്റ് തുടങ്ങുന്നതെന്നും ഇതിലൂടെ വൈവിധ്യമാർന്ന ഉത്്പന്ന ശ്രേണികൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ സാധിക്കുമെന്നും മാനേജിംഗ് ഡയറക്ടർ ദീപക് ഛബ്ര പറഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ 35 മില്യണ്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 30 എക്സ്ക്ലൂസീവ് ബ്രാൻഡ് ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് ടപ്പർവെയർ പദ്ധതിയിടുന്നത്.