സ്വര്‍ണവില കുതിക്കുന്നു; പവന് 30880
Thursday, February 20, 2020 11:23 PM IST
കൊച്ചി: വീണ്ടും റിക്കാര്‍ഡ് തിരുത്തി സ്വർണവില പുതിയ ഉയരത്തിൽ. സംസ്ഥാനത്ത് ഇന്നലെ പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്.
പവന് 30880 രൂപയിലും ഗ്രാമിന് 3860 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 280 രൂപയാണ് കഴിഞ്ഞദിവസം വര്‍ധിച്ചത്.