സ്വര്‍ണവില വര്‍ധിച്ചു
Friday, February 28, 2020 12:25 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഇതോടെ ഗ്രാമിന് 3,955 രൂപയും പവന് 31,640 രൂപയുമായി. കഴിഞ്ഞ 24ന് പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഉയർന്ന വില.