മില്‍മ എറണാകുളം മേഖല പാല് പൂര്‍ണമായും സംഭരിക്കും
Thursday, April 2, 2020 11:02 PM IST
കൊച്ചി: മില്‍മ എറണാകുളം മേഖല പാല് പൂര്‍ണമായും സംഭരിക്കുമെന്നു ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു.
കോവിഡ് 19ന്റെ വ്യാപനത്തെത്തുടർന്നുള്ള ലോക്ക്ഡൗണ്‍ മൂലം പാലിന്റെ വിപണനം കുറയുകയും സംഭരണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിൽ സംഭരണത്തിന്റെ ശരാശരി കണക്കാക്കി മാത്രമേ പാല് സ്വീകരിക്കൂവെന്ന നിയന്ത്രണമാണു പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനിച്ചത്. പാല് വില്പന കൂട്ടാനുള്ള സാധ്യതകളും അധിക പാല് തമിഴ്നാട്ടില്‍ കൊണ്ടുപോയി പൊടിയാക്കാനുള്ള ക്രമീകരണങ്ങളും സാധ്യമായതിനാലാണു പാല്‍സംഭരണം തുടരാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.