കുടുംബശ്രീ അയൽക്കൂട്ട വായ്പകൾക്കും മോറട്ടോറിയം
Saturday, April 4, 2020 10:44 PM IST
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ വായ്പകൾക്കായി പ്രഖ്യാപിച്ച മോറട്ടോറിയം കുടുംബശ്രീ അയൽക്കൂട്ട വായ്പകൾക്കും ലഭിക്കും. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ മൂന്നു മാസത്തേക്കാണു മൊറട്ടോറിയം ലഭിക്കുക. സഹകരണസംഘങ്ങൾ അയൽക്കൂട്ടങ്ങൾ വഴി നടപ്പാക്കി വരുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിക്കും മോറട്ടോറിയം ലഭിക്കും. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലർ പ്രകാരമാണിത്.