വാ​ഹ​ന​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ ‌എ​ടി​എ​സ് എ​ല്‍​ജി​ സംവിധാനം
Tuesday, May 19, 2020 12:32 AM IST
കൊ​​​ച്ചി: യാ​​​ത്രാ​​വാ​​​ഹ​​​ന​​​ങ്ങ​​​ളെ ഓ​​​സോ​​​ണ്‍ എ​​​യ​​​ര്‍ സ്റ്റെ​​​റി​​​ലൈ​​​സ​​​ര്‍ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം എ​​​ടി​​​എ​​​സ് എ​​​ല്‍​ജി വി​​​പ​​​ണി​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ബാ​​​ക്ടീ​​​രി​​​യ, വൈ​​​റ​​​സ്, പൂ​​​പ്പ​​​ല്‍, അ​​​ല​​​ര്‍​ജി ഉ​​​ണ്ടാ​​​ക്കു​​​ന്ന വ​​​സ്തു​​​ക്ക​​​ള്‍, ദു​​​ര്‍​ഗ​​​ന്ധം, വോ​​​ള​​​റ്റ​​​യി​​​ല്‍ ഓ​​​ര്‍​ഗാ​​​നി​​​ക് വ​​​സ്തു​​​ക്ക​​​ള്‍ എ​​​ന്നി​​​വ നീ​​​ക്കം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യും. ചെ​​​റി​​​യ യാ​​​ത്രാ കാ​​​റു​​​ക​​​ള്‍, സെ​​​ഡാ​​​ന്‍, എ​​​സ് യു ​​​വി​​​ക​​​ള്‍, വാ​​​ണി​​​ജ്യ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ -എ​​​സ് സി ​​​വി, എ​​​ല്‍ സി ​​​വി, എ​​​ച്ച് സി ​​​വി ഡ്രൈ​​​വ​​​ര്‍ കാ​​​ബി​​​നു​​​ക​​​ള്‍, ആം​​​ബു​​​ല​​​ന്‍​സു​​​ക​​​ള്‍ എ​​​ന്നി​​​വ കൊ​​​ണ്ടു​​​ന​​​ട​​​ക്കാ​​​വു​​​ന്ന ഈ ​​സം​​വി​​ധാ​​നം​​കൊ​​ണ്ടു പ​​​ത്തു മി​​​നി​​​റ്റി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.