വിക്ടേഴ്സ് ചാനലുമായി എയർടെലും
Saturday, June 6, 2020 11:59 PM IST
കൊച്ചി: സ്കൂൾ വിദ്യാർഥികൾക്ക് ഓണ്‍ലൈൻ പഠനസൗകര്യമൊരുക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച തൽസമയ ഓണ്‍ലൈൻ ക്ലാസുകൾ ഡിടിഎച്ചിലും മൊബൈലിലും ലഭ്യമാക്കി എയർടെലും ദൗത്യത്തിൽ പങ്കാളികളാകുന്നു. വിക്ടേഴ്സ് ചാനൽ എയർടെൽ ഡിടിഎച്ചിൽ മാത്രമല്ല, എയർടെൽ എക്സ്ട്രീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാ മൊബൈൽ വരിക്കാർക്കും ലഭ്യമാകും. എയർടെൽ എക്സ്ട്രീം വെബ് പേജിലും ഓണ്‍ലൈൻ ക്ലാസുകൾ ലഭ്യമാകും.