വായ്പാ പുനഃക്രമീകരണം: പാനലായി
Friday, August 7, 2020 10:47 PM IST
മുംബൈ: ഒറ്റത്തവണ വായ്പാ പുനഃക്രമീകരണത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനു റിസർവ് ബാങ്ക് നിയോഗിച്ച, കെ.വി. കമ്മത്ത് അധ്യക്ഷനായ സമിതിയിലെ മറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ മാനേജിംഗ് ഡയറക്ടർ ദിവാകർ ഗുപ്ത, കനറാ ബാങ്ക് ചെയർമാൻ ടി.എൻ. മനോഹരൻ, കണ്‍സൾട്ടന്റ് അഷ്വിൻ പ്രകാശ്, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ സിഇഒ സുനിൽ മേത്ത എന്നിവരാണ് അംഗങ്ങൾ. അവശ്യമെങ്കിൽ സമിതിയിൽ കൂടുതൽ അംഗങ്ങളെ നിയമിക്കുമെന്നും ആർബിഎെ അറിയിച്ചു.