കയറ്റുമതിരംഗം തിരിച്ചുവരവിൽ
Saturday, August 8, 2020 10:57 PM IST
മുംബൈ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി ജൂലൈയിൽ കയറ്റുമതിയിലെ ഇടിവ് 9 ശതമാനം മാത്രമാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ. എണ്ണ- ജ്വലറി ഉത്പന്നങ്ങൾ ഒഴികെയുള്ള വിഭാഗങ്ങളിലെ കയറ്റുമതിയിൽ ജൂലൈയിൽ 10 ശതമാനത്തിലേറെ വർധനയുണ്ടായെന്നും അദ്ദേഹം അറിയിച്ചു.
വെന്റിലേറ്റർ, പിപിഇ കിറ്റ്, കൈയുറകൾ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി ഇവിടെ നിർമിക്കുന്നതിനു പുറമേ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. തദ്ദേശീയമായി നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരവും മറ്റും ലോക നിലവാരത്തിലെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.