ജിഎസ്ടി: നഷ്ടപരിഹാരത്തുക കേന്ദ്രം നൽകണമെന്നു ചിദംബരം
Thursday, September 10, 2020 11:45 PM IST
മുംബൈ: ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ കുടിശികയുള്ള തുക ഉടൻ തന്നെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കു നൽകണമെന്ന് മുൻകേന്ദ്ര ധനമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ പി. ചിദംബരം. കടമെടുത്ത് കുടിശിക അടയ്ക്കേണ്ട സ്ഥിതിയുണ്ടെങ്കിൽ കേന്ദ്രസർക്കാരാണ് കടമെടുക്കേണ്ടത്.
പണം സമാഹരിക്കുന്നതിന് സംസ്ഥാന സർക്കാരുകളെക്കാൾ കൂടുതൽ സാധ്യതകളും വഴികളുമുള്ളത് കേന്ദ്രത്തിനാണ്. സംസ്ഥാനങ്ങൾ കടമെടുക്കുന്നത് അവരുടെ നിലവിലെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.