ഉള്ളി കയറ്റുമതി നിരോധിച്ചു
Monday, September 14, 2020 11:35 PM IST
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു. ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ്(ഡിജിഎഫ്ടി) ആണ് തീരുമാനമെടുത്തത്. ആഭ്യന്തര വിപണിയിൽ ഉള്ളിയുടെ ലഭ്യത ഉറപ്പുവരുത്താനും വിലക്കയറ്റം തടയാനുമാണു കയറ്റുമതി നിരോധനം.