വിദേശത്തുനിന്ന് സിമന്റ് ഇറക്കുമതി ചെയ്യും: മന്ത്രി ജയരാജൻ
Tuesday, October 27, 2020 12:36 AM IST
കോട്ടയം: സംസ്ഥാനത്തിന് പുറത്തുനിന്നും എത്തുന്ന വൻകിട സിമന്റ് കന്പനികൾ സ്വയം വില നിയന്ത്രിച്ചില്ലെങ്കിൽ സർക്കാർ സിമന്റ് കന്പനികൾ വഴി വിദേശത്ത് നിന്നും സിമന്റ് ഇറക്കുമതി ചെയ്യുമെന്ന് മന്ത്രി ഇ.പി ജയരാജൻ.
ട്രാവൻകൂർ സിമന്റ്സിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ഗ്രേ സിമന്റ് ഉത്പാദന യൂണിറ്റിന്റെ ശിലാസ്ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യത്തിന്റെ കുടിശിക വിതരണവും നടത്തുകയായിരുന്നു മന്ത്രി. സിമന്റ് ഇറക്കുമതിക്കായി മലബാർ സിമന്റിനെയും ട്രാവൻകൂർ സിമന്റിനെയും ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.