ചരക്ക് സേവന നികുതി വകുപ്പ് ആംനെസ്റ്റി പദ്ധതി: ഓപ്ഷൻ സമർപ്പിക്കാം
Sunday, June 13, 2021 12:55 AM IST
തിരുവനന്തപുരം: ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള നികുതി കുടിശികകൾ തീർപ്പാക്കുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതിയിലേക്ക് വ്യാപാരികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ആംനസ്റ്റി പദ്ധതി പ്രകാരം കേരള മൂല്യവർധിത നികുതി, കേന്ദ്ര വിൽപന നികുതി, കാർഷികാദായ നികുതി, പൊതു വിൽപന നികുതി, ആഡംബരനികുതി, സർചാർജ്, എന്നീ നിയമങ്ങൾ പ്രകാരമുള്ള കുടിശികകൾക്ക് ഓപ്ഷൻ സമർപ്പിക്കാം. പിഴയിലും പലിശയിലും 100 % ഇളവ് ലഭിക്കും.
വ്യാപാരികളുടെ കുടിശിക വിവരങ്ങൾ ചരക്ക് സേവന നികുതി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.