സാദാ പെട്രോള്‍ വിലയും നൂറിലേക്ക്
Wednesday, June 16, 2021 10:44 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്നലെയും ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണു വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് സാദാ പെട്രോള്‍ വില നൂറിലേക്കടുത്തു. തിരുവനന്തപുരത്ത് ഇന്നലെ പെട്രോള്‍ ലിറ്ററിന് 98.64 രൂപയും ഡീസലിന് 93.87 രൂപയുമാണ്.
കൊച്ചിയിൽ പെട്രോള്‍ വില ലിറ്ററിന് 97.04 രൂപയും ഡീസലിന് 92.38 രൂപയുമായി. ഈ മാസം ഇതു 10-ാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങൾക്കകം സംസ്ഥാനത്തും സാദാ പെട്രോളിന്റെ വില മൂന്നക്കം കടക്കും. കഴിഞ്ഞ മാസം അവസാനത്തോടെ സംസ്ഥാനത്ത് പ്രീമിയം പെട്രോള്‍ വില 100 മറികടന്നിരുന്നു.