സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
Friday, June 18, 2021 12:55 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും ഇടിവാണ് ഇന്നലെയുണ്ടായത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയുമായി. കഴിഞ്ഞ ഏതാനും വ്യാപാരദിനങ്ങളിലായി സ്വര്‍ണവില കുറയുന്ന കാഴ്ചയാണുള്ളത്.