കോവിഡിനും ബ്ലാക്ക് ഫംഗസിനുമെതിരേ ബോചെ ബ്രാൻഡ് സൗജന്യ മാസ്കുകൾ
Sunday, July 4, 2021 12:22 AM IST
തൃശൂർ: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പരന്റ് മാസ്ക് ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പുറത്തിറക്കി. തൃശൂരിൽ നടന്ന ചടങ്ങിൽ ഡോ. ബോബി ചെമ്മണൂർ തൃശൂർ സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.ജെ. ബേബിക്ക് നൽകിക്കൊണ്ട് മാസ്ക് പുറത്തിറക്കി.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബോബി ഫാൻസ് ആപ്പിലൂടെ ആവശ്യപ്പെടുന്നവർക്കു സൗജന്യമായി മാസ്ക് ലഭ്യമാക്കും. സാമ്പത്തിക ബുദ്ധിമുട്ടില്ലാത്തവർക്ക് മാസ്ക് പണം കൊടുത്ത് വാങ്ങാവുന്നതാണ്.