കോവിഡ് വാക്സിൻ; 489 കോടി രൂപയിൽ 148 കോടി നൽകി
Monday, July 19, 2021 11:22 PM IST
ന്യൂഡൽഹി: രാജ്യത്തു കോവിഡ് വാക്സിനുകൾ വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ഒൻപതു വ്യവസായ സ്ഥാപനങ്ങൾക്കായി 489 കോടി രൂപ അനുവദിച്ചതിൽ ഇതുവരെ നൽകിയത് 148 കോടി.
ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സംരഭമായ ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗണ്‍സിൽ മുഖേനയാണ് കോവിഡ് വാക്സിനുകൾ വികസിപ്പിക്കുന്നതിനായി തുക ചിലവഴിക്കുന്നത്.
രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യ കുത്തിവയ്പു നൽകുന്നതിനായി 2021-22 ലെ കേന്ദ്രബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും വേണ്ടിവന്നാൽ കൂടുതൽ തുക കേന്ദ്രം അനുവദിക്കുമെന്നും കേന്ദ്ര സഹമന്ത്രി പങ്കജ് ചൗധരി, ആന്റോ ആന്റണി എംപിക്കു നൽകിയ മറുപടിയിൽ വ്യക്തമാക്കി.