ടര്‍ടില്‍ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോ കൊച്ചിയില്‍
Wednesday, July 28, 2021 12:38 AM IST
കൊച്ചി: ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബ്രാന്‍ഡ് ടര്‍ടില്‍ വാക്സ് കൊച്ചിയിലെ വെണ്ണലയില്‍ കാര്‍ കാര്‍ഡിയാക് കെയറുമായിച്ചേര്ന്നു സംസ്ഥാനത്തെ ആദ്യത്തെ ടര്‍ടിൽ വാക്സ് കാര്‍ കെയര്‍ സ്റ്റുഡിയോ തുറന്നു.
സ്ക്രാച്ച്, മങ്ങല്‍, കടുത്ത കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയില്‍നിന്നു ടര്‍ടിൽ വാക്സ് കാറുകള്‍ക്കു സംരക്ഷണം നല്‍കും.
1 800 102 6155 എന്ന ടോള്‍ഫ്രീ നമ്പറിലൂടെയും customercare india@turtle wax.com എന്ന ഇ-മെയില്‍ ഐഡിയിലൂടെയും ബന്ധപ്പെട്ടും ടര്‍ടിൽ വാക്സ് ഉത്പന്നങ്ങള്‍ വാങ്ങാനാകും.