വ്യവസായ ഉത്പാദനത്തിൽ വർധന 11.5%
Friday, September 10, 2021 11:08 PM IST
മുംബൈ: രാജ്യത്തെ വ്യവസായ ഉത്പാദന സൂചിക(ഐഐപി) ജൂലൈയിൽ മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 11.5 ശതമാനം ഉയർന്നു.
വ്യവസായ രംഗത്തുണ്ടായ ഉണർവും മുൻവർഷത്തെ വ്യവസായ മുരടിപ്പും സൂചികയിൽ വർധനയുണ്ടാകാൻ കാരണമായി. ഐഐപിയുടെ 77.63 ശതമാനം വരുന്ന നിർമാണ മേഖല 10.5 ശതമാനവും ഖനനമേഖല 19.5 ശതമാനവും വൈദ്യുത ഉത്പാദനം 11.1 ശതമാനവും വർധിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് വർധനവുണ്ടായിട്ടുണ്ടെങ്കിലും കോവിഡിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്കു ജൂലൈയിലെ വ്യവസായ ഉത്പാദനം എത്തിയിട്ടില്ല. 2019 ജൂലൈയിൽ സൂചിക 131.8 പോയിന്റിലായിരുന്നു.