കിന്‍ഫ്രയും ബിപിസിഎലും സഹകരണത്തിന്
Friday, September 24, 2021 11:42 PM IST
കൊച്ചി: അമ്പലമുകളില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്ക് പദ്ധതിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ കിന്‍ഫ്രയും ബിപിസിഎലും ഒപ്പുവച്ചു.
മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുഭികാഷ് ജെന എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. 2024ല്‍ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തിന്റെ വ്യവസായ, സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയും ലക്ഷ്യമിട്ട് അമ്പലമുകളിലെ 481 ഏക്കര്‍ ഭൂമിയിലാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്.