കോട്ടക് മഹീന്ദ്ര ബാങ്ക് ആരോഗ്യ മേഖലയിലേക്ക്
Sunday, September 26, 2021 8:59 PM IST
കൊച്ചി: കോട്ടക് മഹീന്ദ്ര ബാങ്ക് ഹെല്‍ത്ത് കെയര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വായ്പകള്‍, മെഡിക്കല്‍, എക്വിപ്മെന്റ് ധനസഹായം, ആരോഗ്യ സംരക്ഷണ വായ്പകള്‍ എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യ ധനകാര്യ സേവനങ്ങള്‍ തുടങ്ങി.
ആകര്‍ഷകമായ പലിശനിരക്കിലാണ് കെഎംബിഎല്‍ പുതിയ ധനസഹായപദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപവരെയുള്ള വായ്പകള്‍ താമസമില്ലാതെ ലഭ്യമാക്കുന്നതിന് ഇന്‍സ്റ്റാ പ്രോഗ്രാമും ആവിഷ്കരിച്ചിട്ടുണ്ട്.