ടൊയോട്ടയുടെ പുതിയ ലെജൻഡർ 4x4 വിപണിയിൽ
Monday, October 11, 2021 11:18 PM IST
കൊച്ചി: ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) എസ്യുവിയായ ലെജൻഡറിന്റെ പുതിയ 4x4 വേരിയന്റ് പുറത്തിറക്കി.
പുതിയ ടൊയോട്ട ഫോർച്ച്യൂണറിനൊപ്പം 2021 ജനുവരിയിൽ 4x2 ഡീസൽ വേരിയന്റിലാണ് ലെജൻഡർ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെ രാജ്യത്തുടനീളം 4x2 വേരിയന്റിന്റെ 2700 യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്.
ലെജൻഡർ 2.8 ലിറ്റർ 4ഡബ്ല്യുഡിയുടെ (ഡീസൽ) എക്സ് ഷോറൂം വില 42,33,000 രൂപയാണ്. ലെജൻഡർ 4x2, 4x4 എന്നിവയുടെ ഓട്ടോമാറ്റിക് വേരിയന്റുകൾ ബ്ലാക്ക് റൂഫുള്ള പേൾ വൈറ്റ് നിറത്തിൽ മാത്രമേ ലഭ്യമാകൂ.
https://www.toyotabharat.com/online-booking ലൂടെ ഓൺലൈൻ ആയോ അംഗീകൃത ടൊയോട്ട ഡീലർ മുഖേനയോ പുതിയ ലെജൻഡർ ബുക്ക് ചെയ്യാം.