പിബി ഫിന്‍ടെക് ലിമിറ്റഡ് ഐപിഒ നവം. ഒന്നിന്
Wednesday, October 27, 2021 11:22 PM IST
കൊച്ചി: പോളിസിബസാര്‍ ഡോട്ട് കോം, പൈസബസാര്‍ ഡോട്ട് കോം എന്നീ ഫിന്‍ടെക് പ്ലാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ പിബി ഫിന്‍ടെക് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന നവംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെ നടക്കും.
3,750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1,875 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 940, 980 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.