ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്‍സുമായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
Thursday, November 18, 2021 11:33 PM IST
കൊച്ചി: ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ‘ഇന്‍ഡസ് മര്‍ച്ചന്റ് സൊല്യൂഷന്’ മൊബൈല്‍ ആപ്പ് അവതരിപ്പിച്ചു. ഇതുവഴി വ്യാപാരികള്‍, റീട്ടെയിലുകാര്‍, പ്രഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് ഒറ്റ പ്ലാറ്റ്ഫോമില്‍ ഡിജിറ്റലായി ബാങ്കിംഗ് ഇടപാടുകള്‍ സാധ്യമാകും.
ബാങ്കിന്റെ കറന്റ് അക്കൗണ്ടുള്ള ആര്‍ക്കും ‘ഇന്‍ഡസ് മര്‍ച്ചന്റ് സെല്യൂഷന്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂര്‍ണമായും ഡിജിറ്റൈസ് ചെയ്ത സംവിധാനത്തിലൂടെ ബാങ്കിന്റെ ഉപഭോക്താക്കള്‍ അല്ലാത്തവര്‍ക്കും പെട്ടെന്ന് കറന്റ് അക്കൗണ്ട് തുറന്ന് രജിസ്റ്റര്‍ ചെയ്യാം.