3000 എന്‍ജിനിയര്‍മാരെ നിയമിക്കാന്‍ പദ്ധതിയുമായി ക്വസ്റ്റ് ഗ്ലോബല്‍
Wednesday, December 1, 2021 12:11 AM IST
കൊച്ചി: ആഗോള പ്രൊഡക്ട് എന്‍ജിനിയറിംഗ് സര്‍വീസസ് കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും മൂവായിരത്തിലധികം എന്‍ജിനിയര്‍മാരെ നിയമിക്കാനും തീരുമാനിച്ചു. പരിചയസമ്പന്നരും പുതുമുഖങ്ങളും അടങ്ങുന്നതാകും പുതിയ നിയമനങ്ങളെന്നും കമ്പനി അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ ക്ലൗഡ്, ഡാറ്റാ എൻജിനീയറിംഗ്, ഡാറ്റാ സയന്‍സ്, ഐഒടി എന്നിവ ഉള്‍പ്പെടുന്ന എംബഡഡ് സോഫ്റ്റ്വെയര്, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.