എറന്‍ഡോയുടെ സേവനങ്ങള്‍ ഇനി വാട്സ്ആപ്പിലൂടെയും
Tuesday, January 18, 2022 11:57 PM IST
കൊച്ചി: കേരളത്തിലെ ആദ്യ ഹൈപ്പര്‍ ലോക്കല്‍ ഡെലിവറി കമ്പനിയായ എറന്‍ഡോയുടെ സേവനങ്ങള്‍ക്ക് ഇനി വാട്സ്ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്യാം.
വാട്സ്ആപ് ബിസിനസിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസിലൂടെ (എപിഐ) ഡെലിവറി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് എറന്‍ഡോ. ഭക്ഷണം, പലചരക്ക്, മരുന്ന്, മീന്‍, ഇറച്ചി ഉത്പന്നങ്ങള്‍, പിക്ക് ആന്‍ഡ് ഡ്രോപ് തുടങ്ങി എറന്‍ഡോയുടെ എല്ലാ സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമാണ്.
വാട്സ്ആപ് നമ്പറായ 7994834834 എന്ന നമ്പറിലേക്ക് ‘ഹലോ’’എന്ന് മെസേജ് അയച്ചാല്‍ തുടർന്ന് ഓട്ടോമേറ്റഡ് മെസേജുകൾ ലഭിക്കും. ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ തത്സമയ വിവരങ്ങള്‍ ഇതേ ചാറ്റിലൂടെ തന്നെ അറിയാനാകും. പണം അടയ്ക്കാനുള്ള ലിങ്കും ചാറ്റിലെത്തും.