എക്സിം ട്രേഡ് പോര്‍ട്ടലുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
Tuesday, June 21, 2022 12:01 AM IST
കൊച്ചി: കയറ്റുമതി, ഇറക്കുമതി വ്യാപാരവുമായി ബന്ധപ്പെട്ട വിദേശ പണമിടപാടുകള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍ എന്ന പേരില്‍ എക്സിം ട്രേഡ് പോര്‍ട്ടല്‍ അവതരിപ്പിച്ചു.
കോര്‍പറേറ്റ് എക്സിം ഉപയോക്താക്കള്‍ക്ക് ഇനി ബാങ്ക് ശാഖകളില്‍ നേരിട്ടെത്താതെതന്നെ വിദേശ പണമിടപാടുകള്‍ വേഗത്തില്‍ നടത്താം. ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത ശേഷം എസ്ഐബി ടിഎഫ് ഓണ്‍ലൈനില്‍ വിദേശ പണമിടപാടുകള്‍ തുടങ്ങാം. ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പോര്‍ട്ടലിലെ (SIBerNet) ഹോം പേജില്‍ എസ്ഐബി ടിഎഫ് ഓണ്‍ലൈന്‍ സേവനം 24 മണിക്കൂറും ലഭ്യമാണ്.