ഹുണ്ടായ് വെന്യു അവതരിപ്പിച്ചു
Tuesday, June 21, 2022 12:01 AM IST
കൊച്ചി: ഹുണ്ടായിയുടെ പുതിയ വെന്യു ഇന്ത്യയിൽ അവതരിപ്പിച്ചു. കപ്പ 1.2 എംപിഐ പെട്രോള്‍ , കപ്പ 1.0 ടർബോ ജിഡിഐ പെട്രോൾ, 1.5 സിആർഡിഐ ഡീസൽ എന്നീ മൂന്ന് എൻജിന് ഓപ്ഷനുകളുമായാണ് പുതിയ ഹുണ്ടായ് വെന്യു എത്തുന്നത്.
കപ്പ 1.2 എംപിഐ പെട്രോൾ, 1.5 സിആർഡിഐ ഡീസൽ എഞ്ചിനുകൾ മാനുവൽ ട്രാൻസ്മിഷനുമായാണ് എത്തുന്നത്.