അഞ്ചു വര്‍ഷം കൊണ്ട് ലക്ഷ്യം 20 ലക്ഷം തൊഴിൽ: എം.വി.ഗോവിന്ദന്
Thursday, September 22, 2022 11:14 PM IST
കൊച്ചി: കേരളത്തില്‍ അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
വൈജ്ഞാനിക വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ ഉദ്യോഗാര്ഥികളിലേക്ക് എത്തിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോര്‍ക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘം നടത്തുന്ന മെഗാ ട്രേഡ് എക്സ്പോ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.വി. ഗോവിന്ദന്.