ടെക്നോപാർക്കിലെ സ്റ്റാർട്ട് അപ്പിന് കേന്ദ്ര സർക്കാർ അംഗീകാരം
Sunday, October 2, 2022 11:24 PM IST
തിരുവന്തനപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സെക്യൂരിറ്റി വിദഗ്ധ സ്ഥാപനമായ ബീഗിൾ സെക്യൂരിറ്റിക്ക് കേന്ദ്ര സർക്കാരിന്റെ സെർട്ട്ഇൻ അംഗീകാരം
ലഭിച്ചു.
ഇന്ത്യയുടെ ഇന്റർനെറ്റ് പരിധിയിൽ വരുന്ന സൈബർ ആക്രമണങ്ങളെ പ്രാഥമികമായി നേരിടുന്നതിനു വേണ്ടിയുള്ള കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ കീഴിലുള്ള നോഡൽ ഏജൻസിയാണ് സെർട്ട് ഇൻ.
ഈ നേട്ടം കരസ്ഥമാക്കുന്നതുവഴി കൂടുതൽ സ്ഥാപനങ്ങളുടെ സൈബർ സുരക്ഷ ഉറപ്പു വരുത്താനും ഒപ്പം ഇത് കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കന്പനികളുടെ പട്ടികയിൽ ഇടം പിടിക്കാനും ബീഗിൾ സെക്യൂരിറ്റിക്കു സാധിച്ചു.