ഓക്സിജനിൽ ‘യെസ് ’-ഇയർ എൻഡ് സെയിൽ
Friday, December 9, 2022 12:24 AM IST
കോട്ടയം: പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് ഷോറൂം ശൃംഖലയായ ഓക്സിജനിൽ മെഗാ സെയിലുമായി യെസ് ഇയർ എൻഡ് സെയിൽ ആരംഭിച്ചു. ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റ്സിനും 50% വരെ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ 990 രൂപ മുതൽ തുടങ്ങുന്ന ഇഎംഐ സ്കീമുകളും, 5000 രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും.
പഴയ ഉത്പന്നങ്ങൾ മാറ്റി വാങ്ങുന്പോൾ സ്പെഷൽ എക്സ്ചേഞ്ച് ബോണസ്സ് ഓഫറുകളും ഇയർ എൻഡ് സെയിലിൽ ലഭിക്കും. ഫെഡറൽ ബാങ്ക് കാർഡ് ഉപഭോക്താക്കൾക്ക്് 10% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓരോ പർച്ചേസിലും ലഭിക്കും. സ്മാർട്ഫോണുകൾക്ക് 20% വരെ വിലക്കുറവുണ്ടാവും.
കൂടാതെ ഇഎംഐ സ്കീമിൽ പർച്ചേസ് ചെയ്യുന്പോൾ സാംസംഗ് ഫോണുകൾക്ക് 8000 രൂപ വരെയും ആപ്പിൾ ഫോണുകൾക്ക് 5000 രൂപ വരെയും ഓപ്പോ ഫോണുകൾക്കും ഷവോമി ഫോണുകൾക്കും 2000 രൂപ വരെയും വിവോ ഫോണുകൾക്ക് 4000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും. ലാപ്ടോപ്പുകൾക്ക് 30% വരെ വിലക്കുറവും കൂടാതെ തെരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം 4400 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളും ലഭിക്കും. ഗെയിമിംഗ് ലാപ്ടോപ്പുകൾ 49,999 രൂപാ മുതൽ ലഭിക്കും.
റെഫ്രിജറേറ്ററിനും വാഷിംഗ് മെഷീനും 45% വരെ വിലക്കിഴിവും കൂടാതെ തെരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം മിക്സി, ഗ്യാസ് സ്റ്റൗ, ഫാൻ, അയണ്‍ ബോക്സ് എന്നിവ സമ്മാനമായി നേടാം. എസികൾക്ക് 45% വരെ വിലക്കുറവും തെരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം 3000 രൂപാ വിലവരുന്ന സ്റ്റെബിലൈസർ സമ്മാനമായും ലഭിക്കും.
വിവിധ ഉത്പന്നങ്ങൾ സർവീസ് ചെയ്യാനായി വിദഗ്ധ ടെക്നീഷൻസിന്റെ നേതൃത്വത്തിൽ ഓക്സിജനിലെ എല്ലാ ഷോറൂമിലും പ്രവർത്തിക്കുന്നുണ്ട്. ഉത്പന്നങ്ങൾ മുഴുവൻ പണം നൽകി വാങ്ങാൻ സാധിക്കാത്തവർക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലളിതമായ തവണ വ്യവസ്ഥയിൽ ലോണ്‍ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9020100100