യുഎസ് പോളോ ബ്രാൻഡ് സ്റ്റോര്‍ കൊച്ചിയില്‍
Friday, March 3, 2023 2:09 AM IST
കൊച്ചി: മുൻനിര കാഷ്വല്‍വെയര്‍ ബ്രാന്‍ഡും യുണൈറ്റഡ് സ്റ്റേറ്റ്സ് പോളോ അസോസിയേഷന്റെ (യുഎസ്പിഎ) ഉപസ്ഥാപനവുമായ യുഎസ് പോളോ അസോസിയേഷന് കൊച്ചിയില്‍ പുതിയ ബ്രാന്‍ഡ് സ്റ്റോര്‍ ആരംഭിച്ചു.
എംജി റോഡില്‍ 1,800 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ സ്റ്റോറില്‍ പോളോ ഷര്‍ട്ടുകള്‍, ഡെനിം, ബട്ടണ്‍ ഡൗണ്‍സ്, ചിനോസ്, പാദരക്ഷകള്‍, ഇന്നര്‍വെയര്‍ എന്നിവയുടെ ഏറ്റവും പുതിയ സ്പ്രിംഗ് സമ്മര്‍ ശേഖരം ഒരുക്കിയിട്ടുണ്ട്.
പുതിയ ബ്രാന്‍ഡ് സ്റ്റോറില്‍ സ്പോര്‍ട്സ് ആക്സസറികളും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. സ്റ്റോര്‍ അരവിന്ദ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കുലിന്‍ ലാല്ഭായിയും ഫ്രാഞ്ചൈസി സന്ദീപ് പൈയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.