ആക്ടീവ ലിമിറ്റഡ് എഡിഷനുമായി ഹോണ്ട
Thursday, September 28, 2023 1:25 AM IST
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ആക്ടീവ ലിമിറ്റഡ് എഡിഷന് അവതരിപ്പിച്ചു. ആക്ടീവ ഡിഎല്‍എക്സ് ലിമിറ്റഡ് എഡിഷന് 80,734 രൂപയും, ആക്ടിവ സ്മാര്‍ട്ട് ലിമിറ്റഡ് എഡിഷന് 82,734 രൂപയാണ് എക്സ്ഷോറൂം വില. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
ബോഡി പാനലുകളിലെ ശ്രദ്ധേയമായ ഷേഡുകള്‍ക്കൊപ്പം ആദ്യമായി ഡാര്‍ക്ക് കളര്‍ തീമും ബ്ലാക്ക് ക്രോം എലമന്റ്സും നല്കി ആക്ടീവ ലിമിറ്റഡ് എഡിഷന് രൂപഭംഗിക്ക് മാറ്റുകൂട്ടുന്നതാണെന്ന് കന്പനി അവകാശപ്പെട്ടു. 10 വര്‍ഷത്തെ പ്രത്യേക വാറണ്ടി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.