ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് കീർത്തി പുരസ്കാരം
Thursday, September 28, 2023 1:25 AM IST
കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യഭാഷയ്ക്കു നൽകി വരുന്ന ഏറ്റവും ഉയർന്ന പുരസ്കാരമായ കീർത്തി പുരസ്കാരം ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് ലഭിച്ചു.
ബെസ്റ്റ് ഹൗസ് മാഗസിൻ, ബെറ്റർ ഇംപ്ലിമെന്റേഷൻ ഓഫ് ഒഫീഷ്യൽ ലാംഗ്വേജ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം. ബാങ്ക് എംഡിയും സിഇഒയുമായ എ.എസ്. രാജീവ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.