മെഴ്സിഡസ് ബെന്സിനു വില്പനയില് റിക്കാര്‍ഡ്
Sunday, April 14, 2024 2:10 AM IST
കൊച്ചി: കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിൽ രാജ്യത്ത് എക്കാലത്തേയും ഉയര്‍ന്ന വില്പന നേട്ടം കൈവരിച്ച് മെഴ്സിഡസ് ബെന്‍സ്. 2023- 24 സാമ്പത്തികവര്‍ഷത്തില്‍ 18,123 വാഹനങ്ങളാണ് മെഴ്സിഡസ് ബെന്‍സ് വില്പന നടത്തിയത്. തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് പത്തു ശതമാനമാണ് വളര്‍ച്ച.
ആദ്യപാദത്തില്‍ 5412 വാഹനങ്ങള്‍ വിറ്റപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 15 ശതമാനം അധിക വില്പനയാണുണ്ടായത്. 2024ല്‍ ഒന്‍പത് പുതിയ മോഡലുകള്‍ ഇറക്കുന്ന ബെന്‍സ് രണ്ടാം പാദത്തില്‍ മൂന്ന് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളും നാലു പുതിയ ടോപ്പ് എന്‍ഡ് വെഹിക്കിളുകളുമാണ് പുറത്തിറക്കുന്നത്.