ക്ഷീരമേഖലയിലെ ഫാം കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രതിദിനം 40 ലിറ്റര്‍ പാല് സംഘത്തില്‍ അളക്കുന്ന കര്‍ഷകര്‍ക്ക് നിശ്ചിത ചാര്‍ട്ട് വിലയേക്കാള്‍ 50 പൈസ കൂടി അധികവിലയായി നല്‍കും.
കൂടാതെ 2022-23 സാമ്പത്തികവര്‍ഷത്തെ അറ്റാദായത്തില്‍ നിന്നു ലാഭവിഹിതമായി ഓഹരിയുടെ മൂന്നു ശതമാനം കഴിഞ്ഞ മാസത്തെ പാല്‍വിലയോടൊപ്പം അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ചെയര്മാന് എം.ടി. ജയന് അറിയിച്ചു.