മുത്തൂറ്റ് സ്നേഹാശ്രയ പദ്ധതിക്ക് പുരസ്കാരം
മുത്തൂറ്റ് സ്നേഹാശ്രയ  പദ്ധതിക്ക് പുരസ്കാരം
Tuesday, September 3, 2024 12:42 AM IST
കൊ​​ച്ചി: മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സി​​ന്‍റെ സി​​എ​​സ്ആ​​ര്‍ സം​​രം​​ഭ​​മാ​​യ മു​​ത്തൂ​​റ്റ് സ്നേ​​ഹാ​​ശ്ര​​യ​​യ്ക്കു 11-ാമ​​ത് സി​​എ​​സ്ആ​​ര്‍ ടൈം​​സ് ദേ​​ശീ​​യ ഉ​​ച്ച​​കോ​​ടി​​യി​​ല്‍ ഹെ​​ല്‍ത്ത് കെ​​യ​​ര്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ പു​​ര​​സ്കാ​​രം.

സാ​​മൂ​​ഹി​​ക വി​​ക​​സ​​ന​​ത്തി​​നു മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ള്‍ ന​​ല്കി​​യ സം​​ഘ​​ട​​ന​​ക​​ളെ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഗോ​​വ രാ​​ജ്ഭ​​വ​​നി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സ് സി​​എ​​സ്ആ​​ര്‍ മാ​​നേ​​ജ​​ര്‍ ജോ​​ബി​​ന്‍ ജോ​​സ​​ഫ് ജോ​​ര്‍ജ്, റീ​​ജ​​ണ​​ല്‍ മാ​​ര്‍ക്ക​​റ്റിം​​ഗ് മാ​​നേ​​ജ​​ര്‍ ദീ​​പ​​ക് ശ​​ങ്ക​​ര്‍ ബി​​രാ​​ദാ​​റും ചേ​​ര്‍ന്ന് ഗോ​​വ മു​​ഖ്യ​​മ​​ന്ത്രി പ്ര​​മോ​​ദ് സാ​​വ​​ന്തി​​ല്‍നി​​ന്ന് അ​​വാ​​ർ​​ഡ് സ്വീ​​ക​​രി​​ച്ചു.


2014ല്‍ ​​ആ​​രം​​ഭി​​ച്ച മു​​ത്തൂ​​റ്റ് സ്നേ​​ഹാ​​ശ്ര​​യ ആ​​രോ​​ഗ്യ​​മേ​​ഖ​​ല​​യി​​ലെ മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സി​​ന്‍റെ പ്ര​​ധാ​​ന സി​​എ​​സ്ആ​​ര്‍ സം​​രം​​ഭ​​മാ​​ണ്. മു​​ത്തൂ​​റ്റ് സ്നേ​​ഹാ​​ശ്ര​​യ​​യ്ക്ക് ഈ ​​പു​​ര​​സ്കാ​​രം ല​​ഭി​​ച്ച​​തി​​ല്‍ അ​​ഭി​​മാ​​ന​​മു​​ണ്ടെ​​ന്ന് മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍സ് എംഡി ജോ​​ര്‍ജ് അ​​ല​​ക്സാ​​ണ്ട​​ര്‍ മു​​ത്തൂ​​റ്റ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.