രജതജൂബിലി വർഷത്തിൽ മികച്ച പ്രകടനവുമായി ബിഎസ്എൻഎൽ കേരള സർക്കിൾ
Wednesday, October 2, 2024 1:51 AM IST
തിരുവനന്തപുരം: രജത ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന ബിഎസ്എൻഎൽ കേരള സർക്കിൾ മികച്ച പ്രവർത്തന മികവിലൂടെ മുന്നേറുകയാണെന്ന് ചീഫ് ജനറൽ മാനേജർ ബി.സുനിൽ കുമാർ.
2023-24 സാന്പത്തിക വർഷം 1,859.09 കോടി രൂപ മൊത്ത വരുമാനമുണ്ടാക്കിയ കേരള സർക്കിളിന് 90 കോടിയുടെ ലാഭവുമുണ്ടായി. 2024-25 സാന്പത്തിക വർഷത്തിന്റെ ആദ്യ പാദ വരുമാനം 512.11 കോടി രൂപ പിന്നിട്ടു. ലാഭം 63 കോടി.