കേരളത്തിലെ 30 കന്പനികൾ ദുബായ് ജൈടെക്സ് ഗ്ലോബലിൽ
Friday, October 11, 2024 11:14 PM IST
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ടെക്സ്റ്റാർട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബലിൽ കേരളത്തിൽ നിന്നുള്ള 30 കന്പനികൾ പങ്കെടുക്കും.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ’ജൈടെക്സ് 2024’ നടക്കുക. ‘പവറിംഗ് ഇന്നൊവേഷൻ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 110 ചതുരശ്ര മീറ്റർ കേരള പവലിയനാണ് ജൈടെക്സ് 2024 നായി ഒരുക്കുന്നത്.