ഹഫേലെ അമര സീരീസ് വാഷിംഗ് മെഷീനുകള്‍ പുറത്തിറക്കി
Monday, October 14, 2024 12:43 AM IST
കൊച്ചി: ആധുനിക ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹഫേലെ ഇന്ത്യയില്‍ നിര്‍മിച്ച ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനായ അമര സീരീസ് പുറത്തിറക്കി. സ്റ്റീം ഷീല്‍ഡ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഹഫേലെ അമര സീരീസില്‍ ഒപ്റ്റിമല്‍ ഡ്രം ആണ് ഉപയോഗിക്കുന്നത്.
കൊച്ചിയിലെ ഫ്രാഞ്ചൈസികളായ ഡൈനാമിക്, ഇടപ്പള്ളി നന്ദിലത്ത് എന്നിവിടങ്ങളില്‍ അമര സീരീസ് ലഭ്യമാണ്. ഫ്രണ്ട് ലോഡിംഗ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന അമര അണുവിമുക്തവും ശുചിത്വമുള്ളതുമായ വാഷ് ഉറപ്പാക്കുന്നതിന് ആവി ഉപയോഗിക്കുന്നു. മറ്റുള്ള വാഷിംഗ് മെഷീനുകളെ അപേക്ഷിച്ച് 10 ശതമാനം വെള്ളം കുറച്ച് മതിയെന്ന് കന്പനി അധികൃതർ പറഞ്ഞു.