രണ്ടാംപാദത്തിൽ റിലയൻസിന് നേട്ടം
Monday, October 14, 2024 11:49 PM IST
മുംബൈ: മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സാന്പത്തിക വർഷത്തിലെ രണ്ടാം പാദത്തെ സാന്പത്തിക റിപ്പോർട്ട് പുറത്തുവിട്ടു.
രണ്ടാംപദത്തെ (ജൂലൈ-സെപ്റ്റംബർ) അറ്റാദായം മുൻപാദത്തേക്കാൾ 9.4 ശതമാനം ഉയർന്ന് 16,563 കോടി രൂപയായി. എന്നാലിത് കഴിഞ്ഞ വർഷം ഈ പാദത്തിൽ ലഭിച്ചതിനെക്കാൾ 4.7 ശതമാനം കുറവാണ്. 17,394 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ച അറ്റാദായം.
സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കന്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.35 ലക്ഷം കോടി രൂപയായിരുന്നു. ഒരു പാദത്തിന് മുന്പ് ഇത് 2.36 ലക്ഷം കോടി രൂപയായിരുന്നു.