ബോട്ടസിന് പോൾ
Saturday, April 13, 2019 11:22 PM IST
എഫ് വണ്ണിലെ ചരിത്ര മത്സരമായ ചൈനീസ് ഗ്രാൻപ്രീയിൽ പോൾ പൊസിഷൻ മത്സരത്തിൽ ഒന്നാമതെത്തിയത് മെഴ്സിഡസിന്റെ വാൽറ്റേരി ബോട്ടസ്. നിലവിലെ ചാന്പ്യനും സഹഡ്രൈവറുമായ ലൂയിസ് ഹാമിൽട്ടണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോട്ടസ് പോൾ സ്വന്തമാക്കിയത്. ഇതോടെ മെഴ്സിഡസ് താരങ്ങൾ ഇന്നത്തെ മത്സരത്തിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ പോരാട്ടം തുടങ്ങും. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലാണ് മൂന്നാമത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചകഴിഞ്ഞ് 2.10നാണ് മത്സരം.